കൊറോണ: രാജ്യത്ത് രോഗബാധിതര്‍ പതിനായിരം കവിഞ്ഞു; 24 മണിക്കൂറിനിടെ 38 മരണം

ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38 പേര്‍ മരിക്കുകയും 1076 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

11,439 പേര്‍ക്കാണ് ഇത് വരെ കൊറോണ സ്ഥിരീകരിച്ചത്. 1,305 പേര്‍ക്ക് രോഗം ഭേദമായി. മരിച്ചവരുടെ എണ്ണം 377 ആയി. രാജസ്ഥാനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 969 ആയി. വന്‍ വര്‍ദ്ധനവ് ആണ് രാജസ്ഥാനില്‍ തുടരുന്നത് .മധ്യപ്രദേശില്‍ പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദില്ലി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ് വലിയ രീതിയില്‍ രോഗം ബാധിച്ചിരിക്കുന്നത്. ധാരാവിയില്‍ 5 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

അതിഥി തൊഴിലാളികള്‍ക്കായി കേന്ദ്രം ട്രെയിന്‍ ഉണ്ടെന്ന എന്ന വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെ മഹാരാഷ്ട്രയില്‍ പോലീസ് അറസ്റ്റ് ചെയ്തു. വാര്‍ത്ത അറിഞ്ഞ് നിരവധി ആളുകള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.

പഞ്ചാബിലും, പുണെയിലും രണ്ടു മലയാളി നഴ്‌സിനും പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ കഴിയുന്ന അതിഥി തൊഴിലാളികളുടെ പ്രശ്ങ്ങള്‍ കേന്ദ്ര ആഭ്യന്തര ഇന്ന് ചര്‍ച്ച ചെയ്യും. ലോക്ക് ഡൗണ്‍ ലംഘിച്ചു അതിഥി തൊഴിലാളികള്‍ തെരുവില്‍ ആളുകള്‍ ഇറങ്ങുന്നത് പോലീസിന് വലിയ പ്രശ്നമായി മാറുന്നുണ്ട്. 180 അമേരിക്കന്‍ പൗരന്മാരെ എയര്‍ ഇന്ത്യയുടെ പ്രേത്യേക വിമാനത്തില്‍ മുംബൈയില്‍ നിന്ന് തിരിച്ചയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News