കണ്ണൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതം; ബന്ധുവീട്ടില്‍ നിന്ന് മൊബൈല്‍ പിടിച്ചെടുത്തു

കണ്ണൂര്‍: പാലത്തായില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവിനെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതി സംസ്ഥാനം വിട്ടതായും പോലീസ് സംശയിക്കുന്നു.

പീഡന വിവരം പുറത്തായതോടെ ഒളിവില്‍ പോയതാണ് ബിജെപി നേതാവും അധ്യാപകനുമായ കെ പദ്മരാജന്‍. സംസ്ഥാനത്തിന് പുറത്ത് ഒളിവില്‍ കഴിയുകയാണ് എന്നാണ് പൊലീസിന് ലഭിച്ച സൂചന. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം പ്രതീക്ഷിച്ച വേഗതയില്‍ മുന്നോട്ടു പോകുന്നില്ല.

സാമൂഹ്യ അകലം പാലിക്കേണ്ട സാഹചര്യം തെളിവ് ശേഖരണത്തിനും ചോദ്യം ചെയ്യലിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പ്രതിയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘം ബന്ധുവീട്ടില്‍ നിന്ന് പ്രതി കെ പത്മരാജന്റെ മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തു.

കഴിഞ്ഞ ജനുവരി 15നും ഫെബ്രുവരി രണ്ടിനും ഉള്‍പ്പെടെ മൂന്നുതവണ കുട്ടിയെ അധ്യാപകന്‍ മകന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. മാര്‍ച്ച് 17ന് കേസെടുത്ത ശേഷം അടുത്ത ദിവസം മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News