ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരസൂചകമായി പിപിഇ കിറ്റുകള്‍ വിതരണം ചെയ്ത് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു.

ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി ശേഖരിച്ച 50 പിപിഇ കിറ്റുകള്‍ ജില്ലാ പ്രസിഡണ്ട് മനു തോമസ് തലശ്ശേരി ജനറല്‍ ആശുപത്രി സൂപ്രണ്ട് പിയൂഷ് നമ്പൂതിരിക്ക് കൈമാറി. തലശ്ശേരി ജനറല്‍ ആശുപത്രിക്ക് കീഴില്‍ വരുന്ന കതിരൂര്‍, പാട്യം, കോട്ടയം മലബാര്‍, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി എന്നിവ ജില്ലയില്‍ എറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത റഡ് സോണ്‍ ഏരിയകളാണ്.

തലശ്ശേരി മുനിസിപ്പാലിറ്റി, പാനൂര്‍, ചൊക്ലി പഞ്ചായത്ത്, പന്യന്നൂര്‍ പഞ്ചായത്ത് എന്നിവ ജില്ലയിലെ ഓറഞ്ച് സോണ്‍ ഏരിയകളാണ്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത 79 കേസുകളില്‍ 54 എണ്ണവും തലശ്ശേരി ജനറല്‍ ആശുപത്രിയിലാണ്.

ജില്ലയില്‍ എറ്റവും കൂടുതല്‍ കൊറോണ ടെസ്റ്റുകള്‍ നടന്ന ആശുപത്രി കൂടിയാണ് തലശ്ശേരി ജനറല്‍ ആശുപത്രി. ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് അഫ്സല്‍, ഏ.കെ രമ്യ, സി എന്‍ ജിഥുന്‍, പി.വി സച്ചിന്‍, എന്‍ പി ജസീല്‍, എസ്.കെ അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News