കണ്ണൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: പാനൂര്‍ പാലത്തായില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് അറസ്റ്റില്‍.

പൊയ്ലൂരിനെ ബന്ധുവീട്ടില്‍ നിന്നാണ് ബിജെപി നേതാവും അധ്യാപകനുമായ കെ പദ്മരാജനെ അറസ്റ്റ് ചെയ്തത്. ഒളിവില്‍കഴിഞ്ഞ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. ഇയാളെ പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരുന്നു.

കഴിഞ്ഞ ജനുവരി 15നും ഫെബ്രുവരി രണ്ടിനും ഉള്‍പ്പെടെ മൂന്നുതവണ കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചു എന്നാണ് പരാതി.

അവധി ദിവസം സ്‌കൂളിലേക്ക് വിളിപ്പിച്ചും ശുചിമുറിയില്‍വെച്ചും പലവട്ടം പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ ഉമ്മയെയും കുട്ടിയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിതാവില്ലാത്ത കുട്ടി പ്രാണഭയത്താല്‍ സ്‌കൂളില്‍ പോക്ക് നിര്‍ത്തി. സ്‌കൂളില്‍ പോകുന്നതിന് മടി കാണിച്ചപ്പോള്‍ ബന്ധുക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

പിന്നീട് നടത്തിയ വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിയിക്കപ്പെട്ടു.

പോക്സോ പ്രകാരം പാനൂര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ രക്ഷപ്പെട്ട പ്രതി ഒരുമാസമായി ഒളിവിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here