കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; എഐസിസിയുടെ വൈബ് സൈറ്റില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു

എഐസിസിയുടെ വൈബ് സൈറ്റില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു. വ്യക്തി വിവരങ്ങള്‍ ചോര്‍ന്നത് 2019 ഫെബ്രുവരി 25 ന്. ഓണ്‍ലൈനിലൂടെ അഗംത്വമെടുത്ത ഐ.പി അഡ്രസ്‌,ഫോൺ നമ്പറുകൾ,മെയിൽ ഐ.ഡികൾ, എന്നീവ ചോര്‍ന്നു.

വിവരങ്ങള്‍ ചോര്‍ന്നെന്ന് വിവരങ്ങള്‍ പുറത്ത് വിട്ടത് ലോകപ്രസിദ്ധമായ മോസിലാ ഫയര്‍ ഫോക്സിന്‍റെ മോണിറ്ററിംഗ് സെല്‍. അമേരിക്കന്‍ കമ്പനിയായ ക്ലൗഡ്‌ഫ്ലെയർ ഇൻകോർപ്പറേറ്റഡ്‌ എന്ന സ്ഥാപനത്തിന്‍റെ സെര്‍വറിലാണ് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മറ്റിയുടെ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്

എഐസിസിയുടെ വൈബ് സൈറ്റില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ലോകത്തെ അറിയിച്ചത് ലോകത്തെ തന്നെ പ്രമുഖ സെര്‍ച്ച് എഞ്ചിനായ മോസിലാ ഫയര്‍ഫോക്സസിന്‍റെ തന്നെ സ്ഥാപനമായ മോണിറ്ററിംഗ് സെല്ലാണ്.

വന്‍ കിട കമ്പനികള്‍,ലോകത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ വൈബ്സൈറ്റുകള്‍ എന്നീവയിലെ സുരക്ഷ പി‍ഴവ് കണ്ടെത്തുന്നതിനായി രൂപീകരിച്ച മോണിറ്റംഗ് ഡോട്ട് ഫയര്‍ഫോക്സ് എന്ന സൈറ്റിലാണ് ഈ വിവരങ്ങള്‍ വന്നിരിക്കുന്നത്.

അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മറ്റിയുടെ വെബ്സൈറ്റിലെ ഇ മെയില്‍ ഐഡിയായ കണ്‍ക്റ്റ് അറ്റ് ദി റേറ്റ് ഐന്‍സി മോസില മോണിറ്ററിംഗില്‍ ടൈപ്പ് ചെയ്താല്‍ ഈ വിവരങ്ങള്‍ ലഭിക്കും. കോണ്‍ഗ്രസ് അഗത്വത്തിന് ആയി വൈബ്സൈറ്റ് ഉപയോഗിച്ചവരുടെ ഐ.പി അഡ്രസ്‌,ഫോൺ നമ്പറുകൾ,മെയിൽ ഐ.ഡികൾ,ജനന തീയതി എന്നീവയാണ് ചോര്‍ത്തപ്പെട്ടത്.

2015 ലും വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതായി സൈറ്റ് കണ്ടെത്തിയിരുന്നു. ക്ലൗഡ്‌ഫ്ലെയർ ഇൻകോർപ്പറേറ്റഡ്‌ എന്ന അമേരിക്കന്‍ കമ്പനിയിലാണ് എഐസിസിയുടെ സെര്‍വര്‍ പ്രവര്‍ത്തിക്കുന്നത്. വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഉളള ഒരു സുരക്ഷാ മുന്‍കരുതലും കോണ്‍ഗ്രസ് എടുത്തിരുന്നില്ല. വെബ്സൈറ്റിന്‍റെ ഡി എന്‍ഡ് സെക്സ് (DNSSEC ) അണ്‍സൈന്‍ഡ് ആയതാണ് ഈ സുരക്ഷാ പി‍ഴവിന് കാരണം.

അതിനാല്‍ തന്നെ വിവരചേര്‍ച്ചയുടെ പേരില്‍ അമേരിക്കന്‍ കമ്പനിക്കെതിരെ കേസ് നല്‍കാന്‍ കോണ്‍ഗ്രസിനാവില്ല. മാത്രമല്ല അലിബാബ അടക്കമുളള മറ്റ് നാല് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന അതേ സെര്‍വറിലാണ് കോണ്‍ഗ്രസിന്‍റെ സെര്‍വറും പ്രവര്‍ത്തിക്കുന്നത്.

ഷേയേര്‍ഡ് സെര്‍വര്‍ ഉപയോഗിക്കുന്നത് വ്യക്തി വിവരങ്ങളുടെ ചോര്‍ച്ചക്ക് കാരണമാകുമെന്ന് ഐടി വിദഗ്ദര്‍ മുന്നറിപ്പ് നല്‍കുന്നു. വ്യക്തി വിവരങ്ങള്‍ ചേരുന്ന കാര്യം 2015 ല്‍ തന്നെ പുറത്ത് വന്നിട്ടും കോണ്‍ഗ്രസ് എന്താണ് മൗനം പാലിച്ചതെന്നാണ് ഇപ്പോള്‍ ചോദ്യമുയരുന്നത്.

കോണ്‍ഗ്രസിന്‍റെ തന്നെ അനുവാദത്തോടെയാണോ വിവര ചോര്‍ച്ചയുണ്ടായിരിക്കുന്നതെന്നാണ് ഇനി മനസിലാകേണ്ടി ഇരിക്കുന്നത്. സ്വന്തം പാര്‍ട്ടിയുടെ വൈബ്സൈറ്റില്‍ ഒരു സുരക്ഷയും ഏര്‍പ്പെടുത്താന്‍ തയ്യാറാവാത്ത പ്രതിപക്ഷ നേതാവാണ് എല്ലാ സുരക്ഷയോടെയും കരാറുണ്ടാക്കിയ സംസ്ഥാന സര്‍ക്കാരിനെതിരെ ദിനം പ്രതി ആക്ഷേപം ഉന്നയിക്കുന്നതെന്നത് അതിലേറെ വൈരുദ്ധ്യമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News