ഗള്‍ഫിലേക്ക് മരുന്നെത്തിക്കാന്‍ സംവിധാനമൊരുക്കും; ക്വാറന്റൈന്‍ ക്യാമ്പുകള്‍ വിപുലമാക്കാനുള്ള യുഎഇ നടപടി അഭിനന്ദനാര്‍ഹം

കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം അവശ്യ മരുന്നുകളുടെ ക്ഷാമം പരിഹരിക്കാന്‍ വിദേശത്തേക്ക് മരുന്ന് എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വിദേശങ്ങളിലുള്ള മലയാളികള്‍ക്കായി കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ അന്വേഷണത്തിന്റെ ഭാഗമായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

യുഎഇയില്‍ മലയാളികള്‍ക്കായി കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് അന്വേഷണത്തിന്റെ ഭാഗമായി അറിയാന്‍ കഴിഞ്ഞു. ഇതിനായി ദുബായ് ഹെല്‍ത്ത് അതോറിറ്റി കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും യുഎഇ അറിയിച്ചു.

ഈ നടപടി അഭിനന്ദനാര്‍ഹമാണ്. നോര്‍ക്കാ റൂട്ട്‌സിനോടും ഇന്ത്യന്‍ എംബസിയോടും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ നിരന്തരം ബന്ധപ്പെടാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News