രാജ്യത്തു 170 ജില്ലകൾ ഹോട്ട്സ്പോട്ടുകൾ; കേരളത്തില്‍ ഏ‍ഴെണ്ണം

രാജ്യത്തു 170 ജില്ലകൾ ഹോട്ട്സ്പോട്ടുകൾ ആയി പ്രഖ്യാപിച്ച് കേന്ദ്രം. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ഏ‍ഴു ജില്ലകള്‍ ആണ് കേരളത്തിലെ ഹോട്സ്പോട്ടുകൾ.

കേന്ദ്ര ക്യാബിനറ്റ് സെക്രറട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തിയാണ് ഹോട്സ്പോട്ടുകൾ തീരുമാനിച്ചത്. കേരളത്തിലെ 6 ജില്ലകൾ ഉൾപ്പെടെ 107 ഹോട്സ്പോട്ടുകളും 207 ഗ്രീൻ സോണുകളും ആണ് ഉള്ളത്.

കാസർഗോഡ്,കണ്ണൂർ,മലപ്പുറം തിരുവനന്തപുരം,പത്തനംതിട്ട,എറണാകുളം, വയനാട് എന്നീ ആറു ജില്ലകളിൽ ആണ് കേരളത്തിലെ ഹോട്സ്പോട്ടുകൾ. ഹോട്സ്പോട്ടുകൾ അകാൻ സാധ്യത ഉള്ളതിനാൽ വയനാടിനെ പ്രത്യേക പരിഗണയിൽ ഉൾപ്പെടുത്തും.

ഇ ഹോട്സ്പോട്ടുകൾ പൂർണമായും അടച്ചിടും, ആരോഗ്യപ്രവർത്തകര് വീട്ടിൽ എത്തി പരിശോധന നടത്തും. ഇവിടെ താമസിക്കുന്നവർക്ക് വേണ്ട ഭക്ഷ്യ സാധനങ്ങൾ അടക്കം സംസ്ഥാന സർക്കാർ നൽകും. രോഗം ബാധിക്കാത്തതും,പൂർണമായും രോഗം വിട്ടു മാറിയ ജില്ലകളിലും കരുതൽ നടപടികൾ തുടങ്ങണം എന്നും നിർദ്ദേശം നൽകി.

പുതിയതായി കൊറോണ സ്ഥിരീകരിച്ചവരിൽ നിന്ന് സാമ്പിളുകൾ സ്വീകരിക്കാൻ കേന്ദ്രം പുതിയ സംഘത്തെ നിയോഗിച്ചു.അതെ സമയം ഇന്ത്യയിൽ സാമൂഹ്യവ്യപനം ഉണ്ടായിട്ടില്ല എന്ന് കേന്ദ്രം വ്യക്തമാക്കി. മഹാരാഷ്ട്ര ,രാജസ്ഥാൻ ,ദില്ലി ,തമിഴ്നാട് എന്നി സംസ്ഥാങ്ങളിൽ രോഗ ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഗുജറാത്തിലും ദില്ലിയിലും മരിച്ചവരുടെ എണ്ണം 50 ആയി.

കേരളമൊഴികെ മറ്റൊരു സംസ്ഥാങ്ങൾക്കും ഇത് വരെ രോഗം ഭേദമാകുന്നവരുടെ നിരക്ക് ഉയർത്താൻ കഴിഞ്ഞിട്ടില്ല .അതിഥി തൊഴിലാളികൾക്കായി ട്രെയിൻ സർവീസ് നടത്തുമെന്ന് വ്യാജ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെ മഹാരാഷ്ട്രയിൽ പോലീസ് അറസ്റ് ചെയ്തു.

വാർത്ത അറിഞ്ഞു നിരവതി ആളുകൾ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.പഞ്ചാബിലും , പുണെയിലും രണ്ടു മലയാളി നഴ്സിനും പേർക്കും രോഗം സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News