കൊറോണ പ്രതിരോധത്തില്‍ കേരളം നല്ല പുരോഗതി നേടി, പക്ഷെ ആശ്വാസിക്കാന്‍ കുറച്ചുനാള്‍ കൂടി കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി; ജാഗ്രത തുടരണം

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തില്‍ കേരളം നല്ല പുരോഗതി നേടിയിട്ടുണ്ടെങ്കിലും ആശ്വാസം കൊള്ളാന്‍ കുറച്ചുനാള്‍ കൂടി കഴിയേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യത്ത് കൊറോണ രോഗം ഭേദമായി തിരികെ പോകുന്നവരുടെ നിരക്ക് ഏറ്റവുമധികം കേരളത്തിലാണ്. ജനങ്ങളാണ് അഭിനന്ദനം അര്‍ഹിക്കുന്നത്. നിയന്ത്രണങ്ങള്‍ പൂര്‍ണമായി അംഗീകരിച്ച് ജനങ്ങള്‍ വീട്ടിലിരുന്നു. എന്നാല്‍ ഇതു കൊണ്ടെല്ലാം പൂര്‍ണതയായി എന്ന് ധരിച്ച് ഇളവുകള്‍ നല്‍കിയാല്‍ രംഗം കൈവിട്ട് പോകും. അതുകൊണ്ട് ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രം പ്രഖ്യാപിച്ച് ഇളവുകള്‍ സ്വാഗതാര്‍ഹമാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരും. ചില മേഖലകളില്‍ 20-ാം തിയതി മുതല്‍ ഇളവുകള്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേരളത്തില്‍ ഏതൊക്കെ വിധത്തിലാണ് അവ നടപ്പിലാക്കാനാവുകയെന്നത് നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എന്നാല്‍ ഇന്ന് ഇളവുകള്‍ പ്രഖ്യാപിക്കുന്ന കൂട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കൂടുതല്‍ സാമ്പത്തിക സഹായത്തിന്റെ മേഖലകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ പോയിട്ടില്ല. അത് അടുത്തുതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് രോഗ പരിശോധന നടത്തുന്നതിന്റെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News