കൊറോണ പ്രതിരോധത്തിനിടയിലും രാജ്യത്തിന് പുതിയ മാതൃക കാട്ടി കേരളം; എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍

സംസ്ഥാനത്ത് 22 പ്രത്യേക ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ജില്ലകളിലും ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിലാണ് ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രാജ്യത്ത് ആദ്യമായാണണ് ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നത്. കാൻസർ രോഗികൾക്ക് പ്രതിരോധശേഷി കുറവായിരിക്കും എന്നതിനാൽ അവർക്ക് ദീർഘദൂരം യാത്രചെയ്ത് ചികിത്സയ്ക്ക് പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ സൗകര്യം ഒരുക്കുന്നത്.

തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂർ താലൂക്കാശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, കോട്ടയം പാല ജനറൽ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി,

ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്കാശുപത്രി, ഇ.സി.ഡി.സി. കഞ്ഞിക്കോട്, മലപ്പുറം ജില്ലാ ആശുപത്രി തിരൂർ,

നിലമ്പൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂർനാട് ട്രൈബൽ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് കാൻസർ ചികിത്സയ്ക്കുള്ള സൗകര്യങ്ങളൊരുക്കുന്നത്.

ഇപ്പോൾ ആർ.സി.സി.യുമായി ചേർന്നാണ് ചികിത്സാ സൗകര്യമൊരുക്കുന്നതെങ്കിലും മറ്റ് റീജിയണൽ കാൻസർ സെന്ററുകളുമായും സഹകരിച്ച് കാൻസർ ചികിത്സ സൗകര്യം വിപുലീകരിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News