ലോക്ക്ഡൗണ്‍: കേരളത്തില്‍ നിന്ന് 260 വിദേശികള്‍ സ്വന്തം നാട്ടിലേക്ക്

ഇരുനൂറ്റിയറുപത് വിദേശികളെ കേരളത്തില്‍ നിന്ന് നാട്ടിലേയ്ക്ക്. ബ്രിട്ടീഷ് എയര്‍വേയ്സിന്‍റെ വിമാനത്തിലാണ് വിദേശികളെ നാട്ടിലേക്കെത്തിക്കുന്നത്.

തിരുവനന്തപുരം , കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ വഹിച്ചു കൊണ്ടുള്ള വിമാനം പുറപ്പെട്ടത്.

ലോക് ഡൗണ്‍മൂലം കേരളത്തിലകപ്പെട്ട വിദേശികള്‍ളാണ് തിരുവനന്തപുരത്തു നിന്നും പ്രത്യേക വിമാനത്തിലൂടെ നാട്ടിലേയ്ക്കെത്തുന്നത്. 260 യൂറോപ്യന്‍ പൗരന്‍മാരാണ് പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തുന്നത്.

തിരുവനന്തപുരത്തു നിന്നും കൊച്ചിയില്‍ നിന്നുമായിട്ടാണ് 260 പേരെ നാട്ടിലേയ്ക്കയയ്ക്കുന്നത്.
ഇംഗ്ലന്‍റ് പൗരന്മാരാണ് പോകുന്നതിലധികമെങ്കിലും പോര്‍ച്ചുഗല്‍, ഓസ്ട്രിയ, അയര്‍ലന്‍റ്, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും സംഘത്തിലുണ്ട്.

കേതമി‍ഴ് നാടില്‍ കുടുങ്ങിയ വിദേശ പൗരന്മാരും ഇന്നു പോകുന്ന സംഘത്തിലുണ്ട്. ഇതിനു മുന്‍പും ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേയ്ക്ക് പ്രത്യേക വിമാനം അയച്ചിട്ടുണ്ട്. എയര്‍ പോര്‍ടിനുള്ളില്‍ വിശദമായ പരിശോധനകള്‍ക്കു ശേഷമായിരിക്കും ഇവരെ നാട്ടിലെത്തിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here