ലോക്ഡൗണ്‍കാലത്തും കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി തട്ടത്തുമല ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍

ലോക്ഡൗണ്‍കാലത്ത് കുട്ടികളുടെ സര്‍ഗാല്‍മകതയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി തട്ടത്തുമല ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍.

സുകൂളിലെ യൂട്യൂബ് ചാനലിലൂടെയാണ് കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നത്. യൂട്യൂബിലുടെ ആട്ടവും പാട്ടുമായി അവധിക്കാലം ആഘോഷിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

ലോക്ക് ഡൗണ്‍ കാലമെന്നാല്‍ തട്ടത്തുമല ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കലയുടെ കാലം കൂടിയാണ്. ആട്ടവും പാട്ടുമായി യൂട്യൂബില്‍ തങ്ങളുടെ പ്രകടനങ്ങള്‍ കാ‍ഴ്ചവയ്ക്കുകയാണ് സികൂളിലെ വിദ്യാര്‍ത്ഥികള്‍.

അതിജീവനത്തിന്‍റെ സന്ദേശം പകരുന്ന നൃത്താവിഷ്ക്കാരവും. പാട്ടും കവിതയും കഥാപ്രസംഗങ്ങളുമാണ് സ്കൂളിലെ കലാകാരന്മാര്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിലര്‍ തങ്ങളുടെ കൃഷിതോട്ടങ്ങളും കാണിച്ചു തരാനും മറക്കുന്നില്ല.

കരോക്കയുടെ സഹായത്തോടെ സ്കൂ‍ളിലെ ഗായകര്‍ പാടി തകര്‍ക്കുന്നു.മി‍ഴി എന്ന യൂട്യൂബ് ചാനലിലൂടെ കുട്ടികളുടെ സര്‍ഗവാസനയെ പ്രോത്സാഹിപ്പിക്കുകയാണ് തട്ടത്തുമല സ്കൂള്‍ അധികൃതര്‍. ലോക് ഡൗണില്‍ പെട്ട്
വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് തങ്ങളുടെ കലാ പ്രകടനങ്ങള്‍ സ്കൂള‍ിന്‍റ യൂട്യൂലെ ചാനലില്‍ പോസ്റ്റ് ചെയ്യാം.

പി.ടി.എയും അധ്യാപകരുമടങ്ങുന്ന സംഘമാണ്ചാനലിന്‍റെ ഏകോപനം സാധ്യമാക്കുന്നത്. ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും നല്കുന്നു.മന്ത്രിമാരായി തോമസ് ഐസക്കും , രവീന്ദ്രനാഥും സ്കൂളിനെ അഭിനന്ദിച്ച ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News