കണ്ണൂരിൽ ഒരാള്‍ക്കു കൂടി കൊറോണ; 70 കാരിക്ക് വൈറസ് ബാധയുണ്ടായത് സമ്പര്‍ക്കം വഴി

കണ്ണൂരിൽ ബുധനാഴ്ച്ച ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൂത്തുപറമ്പ് മൂര്യാട് സ്വദേശിയായ 70 കാരിക്കാണ് സമ്പര്‍ക്കം വഴി വൈറസ് ബാധയുണ്ടായത്.

ഏപ്രില്‍ 11ന് വൈറസ് ബാധ കണ്ടെത്തിയ മൂര്യാട് സ്വദേശിയായ 87കാരന്റെ ഭാര്യയാണിവര്‍. ഏപ്രില്‍ 12ന് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്.

ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 80 ആയി. ഇതില്‍ 38 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ കൊറോണ സംശയിച്ച് 7013 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News