
2020ല്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) സാധാരണ മഴയായിരിക്കും രാജ്യത്ത് ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (IMD) വിവിധ കാലാവസ്ഥ മോഡലുകളുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആദ്യഘട്ട ദീര്‍ഘകാല പ്രവചനം (Long Range Forecast) സൂചിപ്പിക്കുന്നത്, ഇന്ത്യയില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ശരാശരി മഴ സാധാരണ മഴ (ദീര്‍ഘകാല ശരാശരിയുടെ 96-104%) ആയിരിക്കുമെന്നാണ്.
സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യത 30 ശതമാനവും സാധാരണയില്‍ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 29 ശതമാനവും സാധാരണ മഴക്കുള്ള സാധ്യത 41 ശതമാനവുമാണെന്നാണ് പ്രവചനത്തില്‍ സൂചിപ്പിക്കുന്നത്.
രാജ്യത്താകെ ലഭിക്കുന്ന ശരാശരി മഴയെ സംബന്ധിച്ചുള്ള പ്രവചനം മാത്രമാണ് ഇത്. അപകടങ്ങള്‍ സൃഷ്ടിക്കുന്ന അതിതീവ്ര മഴ ദിനങ്ങള്‍ ഉണ്ടാകുമോ എന്നുള്ള കാര്യങ്ങള്‍ ഈ പ്രവചനത്തിലൂടെ അറിയാന്‍ സാധിക്കുകയില്ല.
കേരളത്തിൽ മൺസൂൺ ജൂൺ ആദ്യം ആരംഭിക്കും. സാധാരണ മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രാജീവൻ പറഞ്ഞു. കേരള തീരത്ത് ജൂണിൽ ആരംഭിച്ച് ഒന്നര മാസത്തിൽ രാജ്യം മുഴുവൻ മൺസൂൺ ലഭിക്കും. ജൂൺമുതൽ സെപ്തംബർവരെയാണു തെക്കുപടിഞ്ഞാറൻ മൺസൂൺ.
ഇക്കുറി രാജ്യത്തെ വിവിധ നഗരങ്ങളിൽ കാലവർഷം എത്തുന്നതും പിൻവാങ്ങുന്നതും സംബന്ധിച്ച തീയതികൾക്ക് മാറ്റം വരുത്തി. കേരളത്തിൽ മാറ്റമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here