ലോക്ക്ഡൗണ്‍ മൂലം കേരളത്തിലെ ഇരുപത്തി അയ്യായിരത്തോളം വരുന്ന മരാധിഷ്ടിത നിര്‍മാണശാലകളും വലിയ പ്രതിസന്ധി നേരിടുകയാണെന്ന് വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍.
മേഖല പൂര്‍ണ്ണമായും സ്തംഭിച്ചതോടെ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടേയും സ്വയംതൊഴില്‍ സംരംഭകരുമായിട്ടുള്ള തൊഴിലുടമകളുടേയും നിലനില്‍പ്പിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
വ്യവസായ വകുപ്പില്‍ നിന്നും ലഭിച്ച ബാങ്ക് വായ്പകളും സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം കൊണ്ടും മരാധിഷ്ടഠിത സംരംഭങ്ങള്‍ തുടങ്ങിയവരാണ് ഏറെയും. എന്നാല്‍ ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇരുപത്തയ്യായിരത്തോളം വരുന്ന മരാധിഷ്ഠിത കെട്ടിടനിര്‍മാണ, ഫര്‍ണിച്ചര്‍ ഉരുപ്പടികള്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന പരമ്പരാഗതവും സ്വയംതൊഴില്‍ സംരംഭകരുമായിട്ടുള്ള തൊഴിലുടമകളും തൊഴിലാളികളും ഇന്ന് വലിയ ജീവിത പ്രതിസന്ധി നേരിടുകയാണ്.
കേന്ദ്ര ഗവണ്‍മെന്റിന്റെ നോട്ടുനിരോധനവും ജി എസ് ടി യും ഈ തൊഴില്‍മേഖല അപ്പാടെ പ്രതിസന്ധിയിലാക്കി. പ്രളയവും ഈ മേഖലയെ സ്തംഭനത്തിലാക്കിയെന്ന് വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ പറയുന്നു
99 ശതമാനം മരാധിഷ്ഠിത നിര്‍മ്മാണ ശാലകളുടേയും ഉടമകളും അവിടെത്തന്നെ പണിയെടുക്കുന്നവരാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴിലാളികള്‍ തീര്‍ത്തും പ്രതിസന്ധിയിലായി.
ലോക് ഡൗണ്‍ മൂലം നഷ്ടത്തിലായ സ്ഥാപനങ്ങള്‍ക്ക് തുടര്‍ പ്രവര്‍ത്തനത്തിന് പലിശരഹിത വായ്പ അനുവദിക്കുക. ലൈസന്‍സുള്ള സ്ഥാപന ഉടമകള്‍ക്കും, തൊഴിലാളികള്‍ക്കും ധനസഹായം അനുവദിക്കുക, ബാങ്ക് വായ്പ എടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് മോറട്ടോറിയം കാലയളവില്‍ പലിശയിളവ് ചെയ്യുക, മോറട്ടോറിയം കാലാവധി ഒരു വര്‍ഷമായി നീട്ടി തരുക എന്നിങ്ങനെയാണ് ഇവരുടെ ആവശ്യങ്ങള്‍
Get real time update about this post categories directly on your device, subscribe now.