കോട്ടയം സ്വദേശി അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചു. അറുപത്തിയഞ്ചുകാരനായ മോനിപ്പള്ളി സ്വദേശി പോള്‍ സെബാസ്റ്റിയന്‍ ആണ് മരിച്ചത്.
ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥൻ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ 25 വർഷമായി ന്യൂയോർക്ക് ക്വീൻസിൽ സ്ഥിരതാമസമാണ്.
ഭാര്യ ലൈസ ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥയാണ്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന്ർറെ ബന്ധുക്കൾക്ക് രോഗം ഭേദപ്പെട്ടു.
കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവര്‍ കാല്‍ലക്ഷം കടന്നു. 27,549 പേരാണ് മരിച്ചത്. ലോകത്ത് ഇതുവരെ മരണം 1,33,331 ആയി. 20,50,454 ആണ് രോഗികള്‍. രോഗം ഭേദമായവര്‍– 5,07,782. അമേരിക്കയില്‍ രോഗികള്‍– 6,22,412. ന്യൂയോര്‍ക്കില്‍ മാത്രം മരണം 11,586 ആയി.
ഇറ്റലിയില്‍ 21,645 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗികള്‍ 1,65,155 . സ്പെയിന്‍ (18,579), ഫ്രാന്‍സ് (17,167), ബ്രിട്ടന്‍ (12,868) എന്നിവയാണ് മരണം പതിനായിരം കടന്ന രാജ്യങ്ങള്‍. ഇറാന്‍ (4,777), ബെല്‍ജിയം (4,440), ജര്‍മനി (3,592), ചൈന (3342), നെതര്‍ലന്‍ഡ്സ് (3,134) എന്നിവയാണ് മരണം കൂടുതലുള്ള മറ്റു രാജ്യങ്ങള്‍.
Get real time update about this post categories directly on your device, subscribe now.