യുഎസ് രോഗ വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കടന്നുവെന്ന് പ്രസിഡന്റ് ട്രംപ്

കൊറോണ; അമേരിക്കയില്‍ രോഗ വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കടന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കഴിഞ്ഞുവെന്നും ചില സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കുമെന്നും പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ കുറഞ്ഞുവെന്നും ഈ കുറവ് നിലനില്‍ക്കുമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു.

ഗവര്‍ണര്‍മാരോട് കൂടിയാലോചിച്ചതിനുശേഷം ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച പുറത്തിറക്കും. നമ്മള്‍ തിരിച്ചുവരും, രാജ്യത്തെ പഴയതുപോലെ ആവണമെന്നും ട്രംപ് പറഞ്ഞു.

മെയ് ആരംഭത്തോടെ കൊവിഡ് നിയന്ത്രണങ്ങളില്‍ നിന്നും അമേരിക്ക മുക്തിനേടുമെന്നായിരുന്നു ട്രംപ് ഭരണകൂടം കരുതിയിരുന്നത്. എന്നാല്‍ നിലവിലെ സ്ഥിതിയനുസരിച്ച് അതിനും മുന്‍പ് നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിക്കാനാവുമെന്നാണ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. യുഎസ്സില്‍ ഇതുവരെ 6.35 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 28000 കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News