പിസ വിതരണ ജോലിക്കാരന് കൊറോണ ; 72 കുടുംബങ്ങള്‍ വീടുകളില്‍ ക്വാറന്റൈനില്‍

പിസ വിതരണ ജോലിക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ 72 കുടുംബങ്ങളെ വീടുകളില്‍ ക്വാറന്റൈനിലാക്കി. നിരീക്ഷണത്തിലുള്ള ആരെയും ഇതുവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ല.

സൗത്ത് ഡല്‍ഹിയിലാണ് പിസ വിതരണ ജോലിക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇയാള്‍ക്കൊപ്പം ജോലി ചെയ്ത 16 പേരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് അവസാനവാരം വരെ പിസ വിതരണം ചെയ്തിരുന്ന ഇയാള്‍ക്ക് കഴിഞ്ഞ ആഴ്ചയാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാള്‍ പിസ വിതരണം ചെയ്‌തെന്ന് കണ്ടെത്തിയ 72 വീടുകളിലുള്ളവരെയാണ് നിലവില്‍ നിരീക്ഷണത്തിലാക്കിയത്.

ഇയാള്‍ ഭക്ഷണം വിതരണം ചെയ്ത കൂടുതല്‍ വീടുകളും ഇയാളുമായി ഇടപഴകിയ മറ്റുള്ളവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

മാള്‍വിയ നഗറില്‍ എല്ലാവരോടും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാനാണ് അധികൃതര്‍ ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News