‘എന്റെ കൈകൾ നിറഞ്ഞിരിക്കുന്നതിനാൽ എനിക്ക് മറ്റൊന്നിനും സമയമില്ല’; ക്വാറന്റൈന്‍ വിശേഷങ്ങള്‍ പങ്കുവച്ച് സംവൃത സുനില്‍

വീട്ടിൽത്തന്നെയാണെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തിനായി ഓടിനടക്കുന്നതിനാൽ ഒന്നിനും സമയമില്ലെന്ന്‌ നടി സംവൃത സുനിൽ. അമേരിക്കയിൽ ഹോം ക്വാറന്റൈനിൽ കഴിയുന്ന സംവൃത ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ്‌ ചെയ്‌ത ചിത്രത്തിലൂടെയാണ്‌ വിശേഷങ്ങൾ പങ്കുവച്ചത്‌. ഒപ്പം മക്കൾക്കൊപ്പമുള്ള ചിത്രവുമുണ്ട്‌.

‘കഴിഞ്ഞ ഒരു മാസത്തിലേറെയായി ക്വാറന്റൈനിലാണ്‌. എന്റെ കൈകൾ നിറഞ്ഞിരിക്കുന്നതിനാൽ എനിക്ക് മറ്റൊന്നിനും സമയമില്ല. ഇത്ര വിഷമകരമായ കാലഘട്ടം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിക്കുന്നതിൽ നന്ദിയുണ്ട്. ഞങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ചോദിക്കുകയാണ്‌ എല്ലാവരും. ഞങ്ങളിപ്പോൾ സുരക്ഷിതരാണ്. കാര്യങ്ങളെല്ലാം എത്രയും പെട്ടെന്ന് സാധാരണ നിലയിലാകും–- നോർത്ത്‌ കരോലിനയിലെ ഷർലോട്ടിലെ വസതിയിലാണ്‌ നടിയിപ്പോൾ.

ഫെബ്രുവരി 20ന്‌ തനിക്ക്‌ രണ്ടാമതൊരു കുഞ്ഞ് ജനിച്ച വിവരം സംവൃത ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. രുദ്ര എന്നാണ് മകന്റെ പേര്. മൂത്ത മകൻ അഗസ്‌ത്യ. അമേരിക്കയിൽ എൻജിനിയറും കോഴിക്കോട്‌ സ്വദേശിയുമായ അഖിൽ ജയരാജാണ് സംവൃതയുടെ ഭർത്താവ്. മലയാളത്തിൽ തിരക്കേറിയ നായികയായിരിക്കുമ്പോഴാണ്‌ വിവാഹം. 2019ൽ പുറത്തിറങ്ങിയ ബിജു മേനോൻ ചിത്രം ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’യിലെ നായികവേഷത്തിലൂടെ താരം വീണ്ടും സാന്നിധ്യമറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News