ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മുഖ്യമന്ത്രിയുടെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.
ഈ മാസം 20 വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും തിങ്കളാഴ്ചയ്ക്ക് ശേഷമായിരിക്കും ഇളവുകള്‍ അനുവദിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
20 ന് ശേഷം കാര്‍ഷിക – പരമ്പരാഗത വ്യവസായ മേഖലകളില്‍ ഇളവ് നല്‍കും. കയര്‍, കശുവണ്ടി, മത്സ്യം, ബീഡി, കൈത്തറി മേഖലകളില്‍ ഇളവ് നല്‍കും
ഹോട്ട് സ്‌പോട്ട് ജില്ലകള്‍ക്ക് പകരം മേഖലകളാക്കി തിരിക്കുമെന്നും മാര്‍ഗരേഖ കേന്ദ്രത്തിന്റെത് തന്നെയെന്നും മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.