രണ്ട് മാസത്തോളം കടലില്‍ കുടുങ്ങി; 24 രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; മുന്നൂറിലേറേ പേര്‍ അവശനിലയില്‍

രണ്ട് മാസത്തോളം കടലില്‍ കുടുങ്ങിയ രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ വിശന്നു മരിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കരയില്‍ അടുപ്പിക്കാന്‍ കഴിയാത്ത കപ്പലില്‍ അകപ്പെട്ട് പോയ റോഹിഗ്യന്‍ അഭയാര്‍ത്ഥികളാണ് വിശന്ന് മരിച്ചത്. മുന്നൂറിലേറേ പേരെ അവശ നിലയില്‍ കപ്പില്‍ കണ്ടെത്തുകയും ചെയ്തു.

മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശിലേയ്ക്ക് യാത്ര തിരിച്ച കപ്പില്‍ ഉണ്ടായിരുന്ന 24 രോഹിഗ്യന്‍ അഭയാര്‍ത്ഥികളാണ് വിശന്ന് മരിച്ചത്. കോവിഡ് ജാഗ്രതയെ തുടര്‍ന്ന് കപ്പല്‍ മലേഷ്യയില്‍ അടുപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഭക്ഷണം ലഭിക്കാതെയാണ് അഭയാര്‍ത്ഥികള്‍ മരിച്ചത്.വിശന്ന് വലഞ്ഞ് അവശ നിലയില്‍ 382 പേരെ കപ്പലില്‍ കണ്ടെത്തുകയും ചെയ്തു.

കടലില്‍ അകപ്പെട്ട കപ്പലില്‍ സ്ത്രീകളും കുട്ടികളുമാണ് കൂടുതലായി ഉണ്ടായിരുന്നത്.വിശന്ന് തളര്‍ന്നതിനാല്‍ പലര്‍ക്കും എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.വിശപ്പ് സഹിക്കാനാകാതെ പലര്‍ക്കും ഏഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. പരസ്പരം ദേഹോദ്രപവം ഏല്‍പ്പിച്ചിരുന്നതായും രക്ഷപ്പെട്ടവരില്‍ ചിലര്‍ പറഞ്ഞു.

ഇവരെ മലേഷ്യ സര്‍ക്കാര്‍ കരയിലേയ്ക്ക് മാറ്റി. കോവിഡ് വാറസ് ബാധയില്‍ ലോകം ഒന്നടങ്കം പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴാണ് വിശന്ന് അഭയാര്‍ത്ഥികള്‍ മരിക്കുന്നത്. ഇത്തരത്തില്‍ നിരവധി കപ്പലുകളില്‍ റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ കടലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News