കേന്ദ്ര നിർദേശം പാലിക്കുമെന്ന് മന്ത്രിസഭ; ഹോട്ട് സ്പോട്ടുകളെ 4 മേഖലകളാക്കി; റെഡ് സോണിൽ നാല് ജില്ലകൾ

ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. വിവിധമേഖലകൾക്ക് പിന്നീട് ഇളവുനൽകാനും തീരുമാനമായി.

ജില്ലകൾക്കു പകരം സംസ്ഥാനത്തെ മേഖലകളായി തിരിക്കാനും തീരുമാനമായി. ഇതിനായി കേന്ദ്രസർക്കാരിന്റെ അനുമതി തേടും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ ഒറ്റ മേഖലയാക്കും.

രോഗബാധയിൽ ഒരേ തരം ജില്ലകളെ ഓരോ മേഖലയിൽ ഉൾപ്പെടുത്തിയാണ് സോണുകളാക്കിയിരിക്കുന്നത്.
പത്തനംതിട്ട, കൊല്ലം, എറണാകുളം രണ്ടാം മേഖലയായും തിരുവനന്തപുരം മൂന്നാം മേഖലയായും കോട്ടയം നാലാം മേഖലയായുമാണ് തിരിച്ചിരിക്കുന്നത്.

കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here