ദുബായിലെ ജിൻകോ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഷാജി സക്കറിയ കോവിഡ് -19 മൂലം മരണപ്പെട്ടു.
പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ടെസ്റ്റ് നടത്തിയപ്പോൾ കോവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നു.
ഇന്നലെ യുഎഇയിൽ 32,000 കോവിഡ് ടെസ്റ്റുകൾ നടത്തിയതിൽ നിന്ന് 412 പേർക്ക് പുതിയതായി വൈറസ്ബാധ കണ്ടെത്തി.
ഇതുകൂടി ചേർത്താൽ രോഗബാധിതരുടെ എണ്ണം 4,933 ആയി . ഇന്നലെ മാത്രം മൂന്ന് മരണമാണ് നടന്നത്.
ഏഷ്യൻ വംശജരാണ് ഇവരെല്ലാവരും. കോവിഡ് -19 ബാധിച്ച് ഇതുവരെയായി യുഎഇയിൽ 28 പേർ മരണമടഞ്ഞു.
കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോട് മന്ത്രാലയം അനുശോചനം അറിയിക്കുന്നതോടൊപ്പം രോഗബാധിതരായവർ എത്രയും പെട്ടെന്ന് പൂർണ്ണ സുഖം പ്രാപിക്കട്ടെ എന്നും മന്ത്രാലയം അറിയിച്ചു. ഇന്നലെ രോഗവിമുക്തി നേടിയ 81 പേർ അടക്കം ഇതുവരെ മൊത്തം 933 പേർ പൂർണ സുഖം പ്രാപിച്ചു.
Get real time update about this post categories directly on your device, subscribe now.