കൊറോണ പ്രതിരോധം; കേരളത്തെ മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കണം; നിർമാതാവ് എസ് ആര്‍ പ്രഭു

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ മറ്റു സംസ്ഥാനങ്ങള്‍ കണ്ടു പഠിക്കണമെന്ന് തമിഴ് നിര്‍മാതാവ് എസ് ആര്‍ പ്രഭു. കേരളത്തെ ആദരിക്കണമെന്നും മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കുകയും വേണമെന്നും പ്രഭു പറയുന്നു.

കൊറോണ മോചിതരാകുന്ന ആളുകളുടെ എണ്ണത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നാമതാണ് കേരളമെന്നും അതിനാല്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തിലെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തന്നെ കൊറോണ മോചിതരുടെ നിരക്കില്‍ ഒന്നാമതാണ് കേരളമെന്നും അതിനാലാണ് കേരലത്തെ എല്ലാവരും ആദരിക്കേണ്ടതെന്നും പ്രഭു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News