മാസ്ക് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് എട്ടിന്‍റെ പണി; ആയിരം ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ

ദുബായിൽ മാസ്ക് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താൻ സർക്കാർ ആലോചിക്കുന്നു.

ആദ്യഘട്ടം എന്ന നിലയ്ക്കു മുന്നറിയിപ്പ് നൽകുകയും കുറ്റം ആവർത്തിച്ചു കഴിഞ്ഞാൽ ആയിരം ദിർഹം പിഴ ചുമത്തുകയും ചെയ്യുമെന്ന് ദുബായ് പോലീസ് അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ പിഴയും സർക്കാർ ചുമത്തുന്നുണ്ട്.

അതേസമയം ഇന്നലെ യുഎഇയിൽ 32,000 കോവിഡ് ടെസ്റ്റുകൾ നടത്തിയതിൽ നിന്ന് 412 പേർക്ക് പുതിയതായി വൈറസ്ബാധ കണ്ടെത്തിയിരുന്നു.

ഇതുകൂടി ചേർത്താൽ രോഗബാധിതരുടെ എണ്ണം 4,933 ആയി . ഇന്നലെ മാത്രം മൂന്ന് മരണമാണ് നടന്നത്.

ഏഷ്യൻ വംശജരാണ് ഇവരെല്ലാവരും. കോവിഡ് -19 ബാധിച്ച്‌ ഇതുവരെയായി യുഎഇയിൽ 28 പേർ മരണമടഞ്ഞു.

കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോട് മന്ത്രാലയം അനുശോചനം അറിയിക്കുന്നതോടൊപ്പം രോഗബാധിതരായവർ എത്രയും പെട്ടെന്ന് പൂർണ്ണ സുഖം പ്രാപിക്കട്ടെ എന്നും മന്ത്രാലയം അറിയിച്ചു.

ഇന്നലെ രോഗവിമുക്തി നേടിയ 81 പേർ അടക്കം ഇതുവരെ മൊത്തം 933 പേർ പൂർണ സുഖം പ്രാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News