കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് പ്രശംസയും പിന്തുണയുമായി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്.കോവിഡ് പ്രതിരോധത്തില്‍ കേരളം മികച്ച് മാതൃകയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
ജില്ലാ തല സംവിധാനങ്ങള്‍ കാര്യക്ഷമമാക്കിയതാണ് കേരളത്തിന്റെ വിജയമെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ഗാന്ധി പ്രശംസിച്ചു.
രോഗ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കെ.പി.സി.സി ആരോപണവുമായി രംഗത്ത് ഉള്ളപ്പോഴാണ് രാഹുല്‍ഗാന്ധി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകം പ്രശംസിച്ച ആരോഗ്യരംഗത്തെ കേരള മാതൃകയെ കോണ്‍ഗ്രസ് മുന്‍ അദ്ദ്യക്ഷന്‍ രാഹുല്‍ഗാന്ധിയും പേരെടുത്ത് പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ കേരളം മികച്ച മാതൃക.
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ആരോഗ്യസംവിധാനങ്ങള്‍ കാര്യക്ഷമമാക്കിയതാണ് കേരളത്തിന്റെ വിജയം. കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായെന്നും വിഡീയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ഗാനധി പ്രകീര്‍ത്തിച്ചു.സ്വന്തം ലോക്‌സഭാ മണ്ഡലമായ വയനാടിലെ പ്രവര്‍ത്തനങ്ങളേയും രാഹുല്‍ പരാമര്‍ശിച്ചു.
കേരളത്തിന്റെ കോവിഡ് വിജയം പബ്ലിസിറ്റിയെന്ന് ആരോപണം ഉന്നയിക്കുന്ന കെ.പി.സിസി നേതൃത്വത്തിനും പ്രതിപക്ഷത്തിനും രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ തിരിച്ചടിയായി.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ രാഷ്ട്രിയ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴാണ് രാഹുല്‍ഗാന്ധി സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി രംഗത്ത് എത്തിയത് എന്നും ശ്രദ്ധേയം.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ച് പോലും സംസാരിക്കാന്‍ തയ്യാറാകാത്ത രാഹുല്‍ഗാന്ധിയാണ് കേരളത്തിനെ പ്രത്യേകം പ്രശംസിച്ചത്.
സംസഥാനങ്ങള്‍ക്ക ആവിശ്യമായ ധനസഹായം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണണമെന്നും ചോദ്യത്തിനുത്തരമായി രാഹുല്‍ നിര്‍ദേശിച്ചു. ലോക് ഡൗണ്‍ ആരംഭിച്ച ശേഷം ഇതാദ്യമായാണ് രാഹുല്‍ഗാന്ധി വിഡിയോ കോണ്‍ഫറന്‍സിലൂടെ വാര്‍ത്താസമ്മേളനം നടത്തുന്നത്.
Get real time update about this post categories directly on your device, subscribe now.