കെഎം ഷാജിയെ തള്ളി അഴീക്കോട്ടെ ജനം; ഷാജി നാടിന് നാണക്കേട്, മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാറില്ല; കടമ നിര്‍വഹിക്കാതെ വ്യാജ പ്രചാരണങ്ങളുമായി നടക്കുന്നു

സ്വന്തം മണ്ഡലത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട എം എൽ എ കെ എം ഷാജിയെ അഴീക്കോട് മണ്ഡലത്തിൽ കാണാൻ പോലും കിട്ടാറില്ലെന്നാണ് മണ്ഡലത്തിലെ ജനങ്ങളുടെ പരാതി.

കമ്മ്യൂണിറ്റി കിച്ചനിലേക്ക് എം എൽ എ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് തദ്ദേശ സ്ഥാപന മേധാവികളും ചൂണ്ടിക്കാട്ടി. സ്വന്തം കടമ നിർവഹിക്കാതെ വ്യാജ പ്രചാരണങ്ങളുമായി നടക്കുന്ന എംഎൽഎ മണ്ഡലത്തിലെ വോട്ടർമാർക്ക് തന്നെ നാണക്കേടുണ്ടാക്കി എന്നും മണ്ഡലത്തിലെ ജനങ്ങൾ പറഞ്ഞു.

ഓരോ നിയമസഭ മണ്ഡലങ്ങളിലും സ്ഥലം എംഎൽഎമാർക്കാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുത് എന്ന് പറഞ്ഞ കെ എം ഷാജി എം എൽ എ സ്വന്തം മണ്ഡലത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാനാണ് കെെരളി ന്യൂസ് സംഘം അഴീക്കോട് വരെ പോയത്.

തദ്ദേശ ഭരണ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും എല്ലാം കൈ കോർത്ത് നല്ല നിലയിൽ മുന്നോട്ട് പോകുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് സ്ഥലം എംഎൽഎ കെ എം ഷാജി ഒരു തവണ പോലും വന്നില്ലെന്ന് മാത്രമല്ല ഫോണിൽ പോലും വിളിച്ച് വിവരം ആരാഞ്ഞില്ലെന്ന് ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.

സ്വന്തം മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ചുള്ള കെ എം ഷാജി എം എൽ എ യുടെ തെറ്റായ പ്രചാരണം അഴീക്കോട് മണ്ഡലത്തിലെ ജനങ്ങൾക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് എന്നാണ് മണ്ഡലത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും അഭിപ്രായം.

സ്വന്തം മണ്ഡലത്തിൽ ഉപകാരം ഒന്നും ചെയ്തില്ലെങ്കിലും സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അട്ടി മറിക്കാൻ ശ്രമിക്കരുത് എന്നാണ് കെ എം ഷാജിയോട് അഴീക്കോടുകാരുടെ അഭ്യർത്ഥന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here