കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയാണ് കെഎം ഷാജിയെപ്പോലുള്ളവര്‍: കോടിയേരി ബാലകൃഷ്ണന്‍

കെ എം ഷാജിയെപ്പോലുള്ളവർ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഇത്തരം പ്രതികരണം കേരളം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന പണം മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കുന്നുവെന്ന ഷാജിയുടെ ആരോപണം ശുദ്ധ അസംബന്ധമാണ്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഷാജിയെപ്പോലുള്ളവരുടെ ജൽപ്പനങ്ങൾ ജനം പുച്ഛിച്ച് തള്ളുമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News