ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മെയ് 3 വരെ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് ഐ പി എല്‍ മാറ്റിവെച്ചതെന്ന് ബി.സി.സി.ഐയുടെ കീഴിലുള്ള ഭരണസമിതി പ്രത്യേക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

നിലിവലെ സാഹചര്യത്തിൽ താരങ്ങളുടെയും രാജ്യത്തെ ജനങ്ങളുടെയും ആരോഗ്യസംരക്ഷണത്തിനാണ് പ്രഥമ പരിഗണന.

ടീം ഉടമകളുമായും പരസ്യദാതാക്കളുമായും സംപ്രേക്ഷണം നടത്തുന്ന ചാനൽ മേധാവികളുമായും ഇക്കാര്യം സംസാരിച്ചുവെന്നും സ്ഥിതിഗതികൾ സൂക്ഷമമായി വിലയിരുത്തിയ ശേഷം പിന്നീട് ഉചിതമായ തീരുമാനമെടുക്കുമെന്നും ഭരണസമിതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കൊറോണ ഭീതിയെത്തുടർന്ന് ഒളിമ്പിക്സും യൂറോ കപ്പും ഉൾപ്പെടെയുള്ള സുപ്രധാന രാജ്യാന്തര കായിക മത്സരങ്ങൾ നേരത്തെ റദ്ദാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News