സഹപ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ലീഗുകാര്‍; കഴുത്തിലെ ഞരമ്പറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഉണ്യാലിൽ ലീഗ് പ്രവർത്തകനെ ലീഗ് ക്രിമിനൽ സംഘം വാൾ കൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. കഴുത്തിലെ ഞെരമ്പ് അറ്റ് ഗുരുതരമായി പരുക്കേറ്റ ഉണ്യാൽ കല്ലേരി അക്ബർ ബാദുഷ (27)യെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴം വൈകിട്ട് 8 മണിയോടെയാണ് സംഭവം. ഫുട്ബോൾ കളിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം മൂർഛിച്ച് നിരവധി വധശ്രമ കേസിലടക്കം പ്രതിയായ ഉനൈസ് എന്ന ക്രിമിനലിന്റെ നേതൃത്വത്തിൽ വാഹനത്തിൽ ഒളിപ്പിച്ചു വെച്ച വാളെടുത്ത് ബാദുഷയുടെ കഴുത്തിന് വെട്ടുകയായിരുന്നു.

കഴുത്തിന്റെ ഞരമ്പ് അറ്റ് വീണ ബാദുഷയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആരും തയ്യാറായില്ല. പിന്നീട് നാട്ടുകാരെത്തി ആദ്യം പൂക്കയിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി കോഴികോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here