‘നന്ദി ഒരായിരം നന്ദി’; സംസ്ഥാന സര്‍ക്കാരിനും ആരോഗ്യവകുപ്പിനും നന്ദി അറിയിച്ച് പ്രിയ താരങ്ങളുടെ ഗാനശില്‍പം

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് സീരിയല്‍ താരങ്ങളും. സര്‍ക്കാരിന് ഒരായിരം നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ഗാനശില്‍പം തുടങ്ങുന്നത്. സംവിധയകാന്‍ പ്രസാദ് നൂറനാടാണ് കൊറോണ കാലത്ത് വീട്ടിലിരുന്നുകൊണ്ടുതന്നെ മലയാള സീരിയല്‍ ലോകത്തെ ഒന്നിച്ചു ചേര്‍ത്തത്.

കൊവിഡില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ജീവന്‍ മറന്നു പ്രവര്‍ത്തിക്കുന്ന ആരോഗ്യ വിഭാഗം ജീവനക്കാര്‍ക്കും പൊലീസ് സേനാംഗങ്ങള്‍ക്കും സര്‍ക്കാരിനും ഉള്‍പ്പെടെ എല്ലാ വിഭാഗത്തിനും നന്ദി അറിയിച്ചുകൊണ്ടു ഒരുക്കിയ ഈ ഗാനശില്‍പവും കേരളം നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ്.

മലയാള ചലച്ചിത്ര ടെലിവിഷന്‍ താരങ്ങളായ അനിലാ ശ്രീകുമാര്‍, അഞ്ജിത, അഞ്ജു അരവിന്ദ്, ലക്ഷ്മി പ്രസാദ്, മീരാ ക്യഷ്ണന്‍, സ്വാസിക, സുചിത്ര നായര്‍ അനുശ്രീ, സിനി വര്‍ഗ്ഗീസ്, ഇനിയ, ദേവിക നമ്പ്യാര്‍, ദേവു ക്യഷ്ണ, വൃന്ദ മഹേഷ് എന്നിവരാണ് ചുവടുകള്‍ വെച്ചത്.

യദുകൃഷ്ണനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.വരികള്‍ ജയരാജ് കട്ടപ്പന. ആലാപനം അരുണ്‍ രാമചന്ദ്രന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News