സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ നടപടികള്‍ പ്രശംസനീയം; കെ എം ഷാജിയെയും എം കെ മുനീറിനെയും തള്ളി മുതിര്‍ന്ന മുസ്ലീംലീഗ് നേതാവ്

കൊല്ലം: കോവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കാഴ്ചവെക്കുന്നതെന്ന് മുസ്ലീംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി യൂനുസ് കുഞ്ഞ് എക്‌സ്.എം.എല്‍.എ.

പ്രതിപക്ഷം പൂര്‍ണ്ണ സഹകരണമാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നതെന്നും യൂനുസ് കുഞ്ഞ് പറഞ്ഞു.സര്‍ക്കാരിനെതിരെ ലീഗ് എം.എല്‍.എ കെ.എം ഷാജി നുണപ്രചരണം നടത്തുമ്പോഴാണ് ലീഗിലെ മുതിര്‍ന്ന നേതാവിന്റെ സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണം.

കൊറോണയെ മാനവരാശി ജാതിമത രാഷ്ട്രീയഭേദമന്യെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്ന ഘട്ടത്തില്‍ അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കെതിരെ കെ.എം ഷാജി നുണ പ്രചരണം നടത്തുമ്പോഴാണ് അതേ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് യൂനുസ് കുഞ്ഞ് എക്‌സ് എ.എല്‍.എ സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ നടപടികളെ പ്രശംസിക്കുന്നത്.

മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടെന്നും,സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ വളരെ മുമ്പെ ആരംഭിച്ചതുകൊണ്ടാണ് ലോകമാകെ അഭിനന്ദിക്കുന്ന നേട്ടം കൈവരിക്കാനായതെന്നും യൂനുസ് കുഞ്ഞ് പറഞ്ഞു. മുഖ്യമന്ത്രി ഇടപ്പെട്ട് പ്രവാസിമലയാളികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നും യൂനുസ് കുഞ്ഞ് അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here