ദില്ലി: ചെറുകിട ഇടത്തരം ബാങ്കിംഗ് മേഖലകള്‍ക്കായി 50,000 കോടി രൂപ അനുവദിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ.
റിവേഴ്‌സ് റിപ്പോ നിരക്ക് നാലു ശതമാനത്തില്‍നിന്ന് 3.75 ശതമാനമായി കുറച്ചു. റിപ്പോ നിരത്തില്‍ മാറ്റമില്ല. സംസ്ഥാനങ്ങള്‍ക്ക് കൊറോണ പ്രതിരോധത്തിന് 60ശതമാനം അധിക തുക അനുവദിച്ചതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
മൂലധന സഹായമായി നബാര്‍ഡിന് 25,000 കോടി, ഹൗസിംഗ് ബാങ്കിന് 10,000 കോടി, സിഡ്ബിക്ക് 15,000 കോടി രൂപയും അനുവദിച്ചു. പണം ലഭ്യത ഉറപ്പാക്കുക, വായ്പ ലഭ്യത ഉറപ്പാക്കുക, സാമ്പത്തിക സമ്മര്‍ദ്ദം ഒഴിവാക്കുക, സുഗമമായ വിപണി ഉറപ്പാക്കുക തുടങ്ങിയവയാണ് ആര്‍ബിഐ ലക്ഷ്യമിടുന്നതെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.
സാമ്പത്തിക മേഖലയിലെ സ്ഥിതിഗതികള്‍ രൂക്ഷമാണ്. അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ലോകം മൊത്തം സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ട്.സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.