കൊറോണ വ്യാപനം; തോത് കുറയ്ക്കുന്നതില്‍ മുമ്പില്‍ കേരളം; വൈറസ് പടരുന്നത് കുറയ്ക്കാനും രോഗം ഭേദഗമായവരുടെ എണ്ണം വര്‍ധിക്കുന്നതും കേരളത്തില്‍ മാത്രം

രാജ്യത്ത് കൊവിഡ് രോഗ വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതില്‍ മുമ്പില്‍ കേരളം.

ആറു സംസ്ഥാനങ്ങളില്‍ 20 ദിവസത്തിനിടെ രോഗികളുടെ എണ്ണം പതിന്‍മടങ്ങ് വര്‍ധിച്ചിട്ടും കേരളത്തില്‍ മാത്രം രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നു. കൊറോണ പടരുന്നത് കുറയ്ക്കാനും രോഗം ഭേദഗമായവരുടെ എണ്ണം വര്‍ധിക്കുന്നതും കേരളത്തില്‍ മാത്രം.

രോഗ വ്യാപനത്തിന്റെ തോത് കുറയ്ക്കുന്ന ഫ്ളാറ്റന്‍ ദി കര്‍വ് ലക്ഷ്യമിട്ടാണ് രാജ്യം ലോക്ഡൗണിലേയ്ക്ക് കടന്നത്.പക്ഷെ ലോക്ഡൗണ്‍ നാലാഴ്ച്ച പിന്നിടുമ്പോഴും രോഗ വ്യാപനം കുറയ്ക്കാന്‍ കഴിഞ്ഞത് കേരളത്തിന് മാത്രം.

മാര്‍ച്ച് 24ന് രാജ്യതലസ്ഥാനമായ ദില്ലിയില്‍ ആകെ കോവിഡ് രോഗികള്‍ 31 പേര്‍ മാത്രം. എന്നാല്‍ ആരോഗ്യമന്ത്രാലയം മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്ത് വിട്ട കണക്ക് പ്രകാരം ദില്ലിയില്‍ രോഗികള്‍ 1640 പേര്‍. അറുപത് ശതമാനത്തിലേറെ വര്‍ധനവ്. 38 പേര്‍ മരിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ മാര്‍ച്ച് 31 വരെ ഉണ്ടായിരുന്നത് 67 രോഗികള്‍. 1267 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 100ല്‍ താഴെ രോഗികള്‍ ഉണ്ടായിരുന്നത് വര്‍ധിച്ച് ആയിരവും മൂവായിരവുമായി. എന്നാല്‍ കേരളത്തില്‍ മാര്‍ച്ച 25ന് 118 രോഗികള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 150 പേര്‍ മാത്രം. 3.28 ശഥമാനത്തിന്റെ മാത്രം വര്‍ധനവ്. 245 പേര്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.

ലോക്ഡൗണിന്റെ ലക്ഷ്യം നേടിയത് കേരളം മാത്രം. രണ്ടാം ഘട്ട ലോക്ഡൗണിലേയ്ക്ക് പോകുമ്പോഴും കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ ആശങ്കപ്പെടുത്തുന്നത് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ രോഗികളുടെ വര്‍ധനവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News