നാട്ടിന്‍ പുറത്തോട്ടൊരു കാലന്‍ കുടയുമായി, മാസ്‌കില്ലാതെ നടന്നുവരുന്നത് ആരാണ്..? ഒരു കിടിലന്‍ #BreakTheChain ഗാനം

കേരളം അതിജീവനത്തിന്റെ പാതയിലാണ്. അധികാര കേന്ദ്രങ്ങളും നിയമപാലകരും നിര്‍ദ്ധേശിക്കുന്ന കാര്യങ്ങള്‍ പാലിച്ച് നമുക്കും ഈ ഇരുണ്ട നാളുകള്‍ നേരിടാം. കോവിഡ് എന്ന മഹാമാരിയെ കേരളം ചെറുത്ത് നില്‍ക്കുമ്പോള്‍ ആലപ്പുഴ ജില്ലയിലെ കാവുങ്കല്‍ പ്രദേശത്തെ ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു പാരഡിഗാനം ദൃശ്യവല്‍കരിച്ചിരിക്കുവാണ്.

ചമയം എന്ന സിനിമയിലെ അന്തിക്കടപ്പുറത്ത് എന്ന ഗാനത്തിന് പാരഡി എഴുതിയിരിക്കുന്നത് തൃശൂര്‍ ചേലക്കര സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും കാവുങ്കല്‍ നിവാസിയുമായ മനോജ് കാവുങ്കല്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഷിബു അനിരുദ്ധ് ആണ്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സോണിലാല്‍ കാവുങ്കല്‍ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News