”കോണ്‍ഗ്രസിന്റെ ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ്…”

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തെ മോശമായ രീതിയില്‍ ആക്ഷേപിച്ച യുവ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതികരണവുമായി എഴുത്തുകാരന്‍ ബെന്യാമിനും.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചുവരുന്നതിനാല്‍ ദിവസേനയുള്ള വാര്‍ത്താസമ്മേളനം താല്‍ക്കാലികമായി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ലോകമെമ്പാടും അംഗീകരിച്ച രീതിയെയാണ് കേവലം വില കുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിച്ച് രംഗത്തെത്തിയത്.

കോണ്‍ഗ്രസ് എംഎല്‍എമാരായ വി ടി ബല്‍റാം, ഷാഫി പറമ്പില്‍, കെ എസ് ശബരീനാഥന്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് തുടങ്ങിയവരാണ് മോശം പരാമര്‍ശവുമായി എത്തിയത്. എല്ലാവരുടെയും ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പെടുത്തിയാണ് ബെന്യാമിന്റെ പ്രതികരണം.

ബെന്യാമന്‍ കുറിപ്പില്‍ പറയുന്നു:

”കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ഇത്…”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News