നിയമങ്ങളെ നോക്കുകുത്തിയാക്കി കര്‍ണാടകയില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം നടത്തി

രാജ്യത്ത് കോവിഡ് രോഗഭീതി നിലനില്‍ക്കെ കര്‍ണാടകയില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം നടത്തി.

കര്‍ണാടകയിലെ കോവിഡ് തീവ്രബാധിത മേഖലയായ കലബുറഗിയിലാണ് ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് രഥോല്‍സവം നടത്തിയത്.

കോവിഡ് ബഫര്‍സോണില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം അകലെ747യുള്ള ക്ഷേത്രത്തിലാണ് ആഘോഷം അരങ്ങേറിയത്.

ഇരുന്നൂറോളം പേരാണ് രാവൂര്‍ സിദ്ധലിംഗേശ്വര ക്ഷേത്രത്തില്‍ ആഘോഷത്തിനായി എത്തിയത്. സംഭവത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്കതിരെ പൊലീസ് കേസെടുത്തു.

ഉല്‍സവാഘോഷം നടക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഏപ്രില്‍ 10ന് കര്‍ണാടകയിലെ തുമകൂരുവില്‍ ബിജെപി എംഎല്‍എ പിറന്നാളാഘോഷം സംഘടിപ്പിച്ചത് വിവാദമായിരുന്നു.

കുട്ടികള്‍ ഉള്‍പ്പെടെ നൂറിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പിറന്നാളാഘോഷം നടത്തിയത്. ഇതിനുപിന്നാലെയാണ് രഥോല്‍സവം അരങ്ങേറിയത്

രാജ്യത്തെ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത കലബുറഗിയില്‍ ഇതിനോടകം മൂന്ന് പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇരുപത് പേര്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here