സില്‍വര്‍ ലൈന്‍; റിപ്പോര്‍ട്ടിന് കെ-റെയിലിന്റെ അംഗീകാരം; ആകെ ചെലവില്‍ 2000 കോടിയുടെ കുറവ്

സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ -റെയില്‍) ബോര്‍ഡ് യോഗം അംഗീകരിച്ചു.

സാധ്യതാ പഠനറിപ്പോര്‍ട്ടിലെ അലൈന്‍മെന്റില്‍ നേരിയ മാറ്റങ്ങളുണ്ട്. തിരുവനന്തപുരംമുതല്‍ തിരൂര്‍വരെ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്ന് മാറിയും തുടര്‍ന്ന് കാസര്‍കോടുവരെ ഇപ്പോഴത്തെ പാതയ്ക്ക് സമാന്തരവുമായിട്ടാണ് സില്‍വര്‍ ലൈന്‍ നിര്‍മിക്കുക.ഡിപിആര്‍ പ്രകാരം പുതുക്കിയ പദ്ധതിച്ചെലവ് 63,941 കോടി രൂപയാണ്.

സാധ്യതാ പഠന റിപ്പോര്‍ട്ടിലുണ്ടായിരുന്നതിനേക്കാള്‍ 2000 കോടി രൂപ കുറവാണിത്. ഈ വര്‍ഷം തുടങ്ങി അഞ്ചുവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഡിപിആര്‍ സംസ്ഥാന സര്‍ക്കാരിനും റെയില്‍വേ മന്ത്രാലയത്തിനും സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here