
കൊവിഡ് പ്രതിരോധത്തിന് ധനസഹായം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കടുത്ത വിവേചനം കാട്ടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാന ദുരന്തനിവാരണനിധിയിലെ (എസ്ഡിആര്‍എഫ്) കേന്ദ്രവിഹിതത്തില്‍ ഒരു ഗഡു, 15-ാം ധന കമീഷന്‍ ശുപാര്‍ശപ്രകാരം കേരളം അടക്കം ചുരുക്കം സംസ്ഥാനങ്ങള്‍ക്കുള്ള റവന്യു കമ്മി ഗ്രാന്റിന്റെ ഒരു വിഹിതം, എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി 15,000 കോടി രൂപയുടെ അടിയന്തര ആരോഗ്യ പാക്കേജ് എന്നീ സഹായങ്ങളാണ് കേന്ദ്രം പ്രഖ്യാപിച്ചത്.
എസ്ഡിആര്‍എഫ് വിഹിതം അനുവദിക്കുന്നതിലാണ് കടുത്ത വിവേചനമുണ്ടായത്. നിധിയിലെ കേന്ദ്രവിഹിതത്തില്‍നിന്ന് 225 കോടി മാത്രമാണ് അനുവദിച്ചത്. ഏപ്രില്‍ മൂന്നിന് പണം അനുവദിക്കുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിലായിരുന്നു കേരളം. ഒരു രോ?ഗിമാത്രം റിപ്പോര്‍ട്ടുചെയ്ത അരുണാചല്‍പ്രദേശിന് 125 കോടി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here