മംഗലാപുരത്തുള്ള കാന്‍സര്‍ രോഗിക്ക് മരുന്ന് എത്തിച്ച് മാതൃക തീര്‍ത്ത് സംസ്ഥാന യുവജനകമ്മീഷന്‍

ലോക്ക്ഡൗണ്‍ സമയത്ത് കര്‍ണാടകയിലെ മംഗലാപുരത്തുള്ള കാന്‍സര്‍ രോഗിക്ക് മരുന്ന് എത്തിച്ച് മാതൃക തീര്‍ത്തിരിക്കുകയാണ് സംസ്ഥാന യുവജനകമ്മീഷന്‍.

ഒറ്റപ്പാലത്തെ ആയുര്‍വേദ സ്റ്റോറില്‍ നിന്ന് മരുന്ന് എത്തിക്കാനാവുമോ എന്ന് ചോദിച്ചാണ് യുവജനകമ്മീഷന്റെ ഹെല്‍പ്ലൈന്‍ നമ്പറിലേക്ക് കര്‍ണാടകയിലെ എസ്എഫ്ഐ പ്രവര്‍ത്തകയായ മാധുരി ബോലാര്‍ വിളിച്ചത്.

യുവജന കമ്മീഷന്‍ രോഗികള്‍ക്ക് മരുന്ന് എത്തിക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടാണ് സഹായത്തിന് വിളിച്ചത്. കൃത്യമായ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പ്രവര്‍ത്തകര്‍ മരുന്ന് മറ്റെവിടെയും കിട്ടാത്തതിനാല്‍ ഒറ്റപ്പാലത്ത് നിന്ന് വാങ്ങി എത്തിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല എന്നു മനസ്സിലാക്കി.

മെഡിക്കല്‍സ്റ്റോറുമായി ബന്ധപ്പെട്ട് ലഭ്യത ഉറപ്പാക്കുകയും പാര്‍സലിനായി ഒരുക്കുകയും ചെയ്തു. തുടര്‍ന്ന് ഷൊര്‍ണുര്‍ ഫയര്‍ ഫോഴ്സ് ഓഫിസില്‍ വിളിച്ചു സ്റ്റേഷന്‍ ഓഫിസറുമായി കാര്യങ്ങള്‍ സംസാരിച്ചു.

ഫയര്‍ഫോഴ്സ് മരുന്ന് തോല്‍പ്പട്ടി ബോര്‍ഡറില്‍ എത്തിച്ചു. നമ്മുടെ മനുഷ്യത്വത്തിന്റെ കരുതല്‍ അതിര്‍ത്തികള്‍ മണ്ണിട്ട് മൂടിയ കര്‍ണാടകത്തിന് വലിയ പാഠമാണ്.

യുവജനകമ്മീഷനും ഫയര്‍ഫോഴ്സും കൈകോര്‍ത്ത് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നിരവധി രോഗികള്‍ക്ക് ഇതിനോടകം മരുന്നെത്തിച്ചിട്ടുണ്ട്. മന്ത്രി ഇ പി ജയരാജന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News