ലോക്ക് ഡൗൺ ലംഘനം; പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാൻ ഹൈക്കോടതി അനുമതി

ലോക്ക് ഡൗൺ ലംഘനത്തെത്തുടർന്ന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാൻ ഹൈക്കോടതി അനുമതി നൽകി.

മജിസ്ട്രേറ്റ് കോടതികൾ പ്രവർത്തിക്കുന്നില്ലാത്തതിനാലാണ് സർക്കാർ ഹൈക്കോടതിയുടെ അനുമതി തേടിയത്.

ഇരുചക്ര വാഹനങ്ങൾക്ക് ആയിരം രൂപ, കാർ ജീപ്പ് എന്നിവയ്ക്ക് രണ്ടായിരം രൂപ, വലിയ വാഹനങ്ങൾക്ക് നാലായിരം രൂപ എന്നീ ക്രമത്തിൽ കെട്ടിവയ്ക്കണം.

ആർ.സി.ബുക്ക് ഇൻഷുറൻസ് സർട്ടിഫിക്കേറ്റ് എന്നിവയുടെ പകർപ്പുകൾ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്നും നിബന്ധനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News