കൊറോണ പ്രതിരോധം; കേരളം ലോകത്തിന് മുന്നില്‍ തിളങ്ങുന്ന മാതൃക: ആനന്ദ് മഹീന്ദ്ര

കൊറോണ പ്രതിരോധത്തില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര.

‘കോവിഡ് 19 രോഗബാധ സംബന്ധിച്ച് നിലവിലെ സ്ഥിതി തന്നെ തുടരുകയാണെങ്കില്‍ കേരളം ലോകത്തെ തന്നെ തിളങ്ങുന്ന ഉദാഹരണമായി മാറുമെന്ന് ആനന്ദ് മഹീന്ദ്ര’ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്താണ് ആനന്ദ് മഹീന്ദ്ര് ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരളത്തിന്റെ കോവിഡ് പ്രതിരോധം സംബന്ധിച്ച ബിബിസി വാര്‍ത്തയും ട്വീറ്റിനൊപ്പം അദ്ദേഹം നല്‍കിയിട്ടുണ്ട്

അന്താഷ്ട്ര മാധ്യമങ്ങളടക്കം കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആനന്ദ് മഹീന്ദ്രയും സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനവുമായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here