കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായ പദ്ധതികള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ശനിയാഴ്ചമുതല്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് ( www.norkaroots.org) വഴി അപേക്ഷിക്കാം. കേരള പ്രവാസി കേരളീയ ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് ഒറ്റത്തവണ സഹായം 1000 രൂപ ലഭിക്കും. കൊവിഡ് പോസിറ്റീവായ അംഗങ്ങള്‍ക്ക് 10,000 രൂപ അടിയന്തര സഹായം ലഭിക്കും.
രോഗം സ്ഥിരീകരിച്ച് വിദേശത്തുനിന്ന് മടങ്ങിയെത്തിയവര്‍ക്കും സാന്ത്വന സഹായ ചട്ടപ്രകാരം 10,000 രൂപവീതം ലഭിക്കും. വിദേശരാജ്യത്ത് രണ്ടുവര്‍ഷത്തിലധികം തൊഴിലെടുത്തശേഷം മടങ്ങിയെത്തി പത്തുവര്‍ഷം കഴിയാത്ത പ്രവാസികള്‍ക്കാണ് സഹായം. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് സഹായധനം ലഭിക്കാത്തവര്‍ക്കുമാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.ജനുവരി ഒന്നിനുശേഷം വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുകയും ലോക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാതെ വരികയും ചെയ്യുന്നവര്‍ക്കും 5000 രൂപ ധനസഹായം ലഭിക്കും.
പേര്, വിലാസം, മൊബൈല്‍ നമ്പര്‍, പാസ്പോര്‍ട്ടിന്റെ ഒന്ന്, രണ്ട്, മേല്‍വിലാസ പേജുകള്‍, യാത്രാ വിവരമടങ്ങിയ പേജ്, പാസ്പോര്‍ട്ടില്‍ ജനുവരി ഒന്നിനുശേഷം വരവ് രേഖപ്പെടുത്തിയ പേജ്, വിസ പേജ്/ വിസ കോപ്പി, അപേക്ഷകന്റെ ബാങ്ക് വിവരങ്ങള്‍ എന്നിവ അപ്ലോഡ് ചെയ്യണം.
Get real time update about this post categories directly on your device, subscribe now.