യുഎഇ; വിവിധ രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിച്ച് തുടങ്ങി

യുഎഇ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. യുഎഇ വിമാനങ്ങളിലും അതത് രാജ്യങ്ങളിലെ വിമാനങ്ങളിലുമായി പൗരന്‍മാരെ കൊണ്ടുപോകാനാണ് ശ്രമം. എന്നാല്‍, പൗരന്‍മാരെ തിരികെ കൊണ്ടുപോകുന്ന കാര്യത്തില്‍ ഇന്ത്യയുടെ തീരുമാനത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

നാട്ടിലേക്ക മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായി തൊഴില്‍ ബന്ധം പുനപരിശോധിക്കുമെന്ന് തിങ്കളാഴ്ചയാണ് യുഎഇ മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമായും പൗരന്‍മാരെ തിരിച്ചു കൊണ്ടുപോകാത്തത്.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നേരത്തെ തന്നെ നാട്ടുകാരെ തിരികെ കൊണ്ടുപോയിരുന്നു. എന്നാല്‍ യുഎഇ പ്രഖ്യാപനത്തോട് അനുകൂലമായി ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News