
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി പരസ്യമായി രംഗത്തുവന്നത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത പ്രഹരമായി.
പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ദുരന്തമുഖത്തുനിന്ന് കരകയറാനുള്ള പരിശ്രമങ്ങളെ തുരങ്കംവയ്ക്കാന്‍ ചെന്നിത്തലയുള്‍പ്പെടെയുള്ളവര്‍ പുകമറ സൃഷ്ടിക്കുമ്പോഴാണ് രാഹുലിന്റെ ഉള്ളുതുറന്ന അഭിനന്ദനം.
ഇതോടെ സ്പ്രിങ്ക്ളറില്‍ പിടിച്ച് സര്‍ക്കാരിനെതിരെ നിലയുറപ്പിച്ച പ്രതിപക്ഷം ക്ലീന്‍ ബൗള്‍ഡായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here