ഇതാണോ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഇന്ത്യയുടെ ഭാവി? നിങ്ങളില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നതാകാം ഞങ്ങള്‍ ചെയ്യുന്ന തെറ്റ്

പി. ഉഷാദേവി (ജനാധിപത്യ മഹിളാ അസോസിയഷൻ സംസ്ഥാന കമ്മിറ്റി അംഗം) എ‍ഴുതുന്നു….

കോണ്‍ഗ്രസ് യുവനേതാക്കൻമാരോട് രണ്ടു വാക്ക് ഇത് ചോദിക്കാതെയും പറയാതെയും വയ്യ. നിങ്ങൾ നിങ്ങളുടെ മുതിർന്ന നേതാക്കളേ നോക്കു.ഇതാണോ കോൺഗ്രസ് നിങ്ങളുടെ യുവത്വം? ഇതാണോ നിങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഇന്ത്യയുടെ ഭാവി?

എന്നും വൈകുന്നേരം ആറുമണിക്ക് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ അദ്ദേഹം പറയുന്ന ഓരോ വാക്കുകളും ഓരോ നയപരിപാടികളും ഓരോ കണക്കുകളും കേൾക്കാനായി കാതോർത്തിരുന്നവർ ഈ നാട്ടിലെ കമ്മ്യൂണിസ്റ്റുകാർ മാത്രമാണോ? അല്ല. ഒരിക്കലുമല്ല. അതിജീവനം ആഗ്രഹിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ജനതയാണ് ആ വാക്കുക ൾക്ക് വൈകുന്നേരങ്ങളിൽ കാത്തിരുന്നത്.

ആ ജനതയെ ഐക്യപ്പെടുത്തുന്നത് ഒരേ യൊരു കാര്യമാണ്. അതി ജീവനം. ഓരോ ദിവസവും രോഗികളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുമ്പോഴും ഓരോ ദിവസവും പുതിയ നയപരി പാടികൾ ആയി സർക്കാർ മുന്നോട്ടു വരുമ്പോഴും ആശ്വസിച്ചത് ഈ നാട്ടിലെ ദരിദ്രരായ ജനതയാണ്, ഈ നാട്ടിലെ ലക്ഷക്കണക്കിന് വരുന്ന കൂലിത്തൊഴി ലാളികളാണ്, ഈ നാട്ടിലെ കൃഷിപ്പണിക്കാരാണ്, ഈ നാട്ടിലെ ആരോഗ്യ പ്രവർത്തകരാണ്, ഈ നാട്ടിലെ വിദ്യാർഥികളാണ്, പ്രവാസികളാണ്, അതിഥി തൊഴിലാളികളാണ്,വൃദ്ധരാണ്,നമ്മളോരോരുത്തരും ആണ്.

ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിൽ ആണ് നമ്മൾ വിശ്വാസം അർപ്പിച്ചത്. ആ സർക്കാരിനെ നയിക്കാൻ നിയമിതനായ ഒരു മുഖ്യമന്ത്രിയിൽ ആണ് നമ്മൾ എല്ലാവരും വിശ്വാസം അർപ്പിച്ചത്.

കേരളം ഇന്ന് ഒരു മാതൃ കയായി ഇന്ത്യയ്ക്ക് മുൻപിൽ ലോകത്തിനുമുമ്പിൽ കോവിഡിനെ നേരിടുന്നുണ്ടെങ്കിൽ അതിനു പ്രധാന കാരണം ഈ നാട്ടിലെ ജനതയാണ് എന്ന് മുഖ്യമന്ത്രി തന്നെ ഈ പറയുന്ന പത്രസമ്മേളനത്തിൽ വീണ്ടും വീണ്ടും പറയുന്നു.

ഈ ജനതയെയാണ് നിങ്ങൾ ഇന്ന് കൊഞ്ഞനംകുത്തി കാണി ക്കുന്നത്. ഈ ജനതയുടെ അതിജീവനത്തിന്റെ കരുത്തിനെയാണ് നിങ്ങൾ കളിയാക്കുന്നത്. ഈ ജനതയുടെ പ്രതീക്ഷയെയാണ് നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. പ്രിയ യുവ നേതാക്കന്മാരെ, ഇന്ന് ഈ ലോകത്തെ കോവിഡ് എങ്ങ നെയാണ് മാറ്റിമറിക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് വല്ല ധാരണയുണ്ടോ?

മിനിമം രാവിലെ എണീറ്റ് ഒരു പത്രം എങ്കിലും നിങ്ങൾ വായി ക്കാറുണ്ടോ? ലോകം മുഴുവൻ സ്തംഭിച്ചു നിൽക്കുന്ന ഈ കാലത്ത് അതിജീവ നത്തിനായി ലോകത്ത് മുഴുവൻ ആൾക്കാരും നിരന്തരം പൊരുതുന്ന ഈ കാലത്ത് ഇതുപോലെ പരമ ബോറായി ഒരു പ്രതിപക്ഷ യുവതലമുറ വേറെ എവിടെയെങ്കിലും ഉണ്ടാവുമോ? ഇത്തരം ഒരു കാലഘട്ടത്തിൽ ഒരു പത്ര സമ്മേളനത്തിന്റെ പോലും പ്രാധാന്യം മനസ്സിലാക്കാനും അത് സത്യസന്ധതയോടു കൂടി ഉൾക്കൊള്ളാനുമുള്ള കഴിവില്ലാത്ത നിങ്ങളുടെ ഒരു രാഷ്ട്രീയ ബോധം എന്താണ്?

പ്രിവിലേജുകളുടെ പുറത്ത് ഫ്യൂഡൽ രാഷ്ട്രീയം മാത്രം കാണിച്ചു ശീലിച്ച നിങ്ങൾക്ക് ഇത് മനസ്സിലാക്കാൻ ബുദ്ധി മുട്ടുണ്ടാകും. ഒരു ജനതയുടെ അതിജീവനത്തിനെ നയി ക്കാനും അതിനു സുതാര്യത പകരാനും ആണ് ഈ പത്ര സമ്മേളനങ്ങൾ നടന്നത്.

കോവിഡ് ഭീതി കുറയുന്ന തിനനുസരിച്ച് ദിവസമുള്ള പത്രസമ്മേളനങ്ങൾ ആവശ്യമുള്ളപ്പോൾ വേണ്ട പത്രസമ്മേളനമായി മാറുന്നത് നിങ്ങളീ പറയുന്ന ‘തള്ളലിൽ’ ഒട്ടും വിശ്വാസം ഇല്ലാത്തത് കൊണ്ടാണ്. പുച്ഛം തോന്നുന്നു യുവ നേതാക്കളെ, കൂപമണ്ഡൂകങ്ങളെ, നിങ്ങളെ ഓർത്ത്. നിങ്ങളിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷി ക്കുന്നത് ആകാം ഞങ്ങൾ ചെയ്യുന്ന തെറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News