അതിഥി തൊഴിലാളികളുടെ ഭക്ഷണത്തിനും താമസത്തിനുമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടി; തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

അതിഥി തൊഴിലാളികളുടെ ഭക്ഷണത്തിനും താമസത്തിനുമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ ഹൈക്കോടതി വീണ്ടും തൃപ്തി രേഖപ്പെടുത്തി. അതിഥി തൊഴിലാളികളെ പരിചരിക്കുന്ന കാര്യത്തില്‍ കേരളം കൈക്കൊണ്ട നടപടികളെ മറ്റ് സംസ്ഥാനങ്ങള്‍ പ്രകീര്‍ത്തിച്ചതായി ഹൈക്കോടതി നിരീക്ഷിച്ചു.

ബംഗാള്‍ ഇക്കാര്യത്തില്‍ പ്രത്യേക പ്രശംസ അറിയിച്ചതായും കോടതി വ്യക്തമാക്കി. ലേബര്‍ കമ്മിഷണര്‍ സംസ്ഥാന നോഡല്‍ ഓഫിസറും ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ ജില്ലാതല നോഡല്‍ ഓഫിസറുമാരായും പ്രവര്‍ത്തിച്ചു വരുന്നതായി സര്‍ക്കാര്‍ വിശദികരിച്ചു.

അസിസ്റ്റന്റ്റ് ലേബര്‍ ഓഫിസര്‍മാര്‍ സമയബന്ധിതമായി ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു നടപടികള്‍ സ്വീകരിച്ചുവരുകയാണന്നും സര്‍ക്കാര്‍ വിശദികരിച്ചു.

രോഗവ്യാപനത്തിന് കാരണമാവാന്‍ ഇടയുള്ളതിനാല്‍ ലേബര്‍ ക്യാമ്പുകളില്‍ നടത്തുന്ന സര്‍വ്വേ തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണന്നും ഒരാള്‍ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തതായും അമിക്കസ് ക്യൂറി ബോധിപ്പിച്ചു.

അതിഥി തൊഴിലാളികള്‍ മാത്രമല്ല വീട്ടില്‍ കഴിയുന്ന മുഴുവന്‍ ആളുകളും മാനസിക സംഘര്‍ഷം അനുഭവിച്ചുവരുകയാണന്ന് സര്‍ക്കാര്‍ വിശദികരിച്ചു. നിലവില്‍ നടക്കുന്ന സര്‍വ്വേ സംബന്ധിച്ച് വിശദികരണം നല്‍കാന്‍ സര്‍ക്കാരിന് കോടതി സാവകാശം അനുവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News