ഊടുവ‍ഴികൾ തലവേദനയാവുന്നു; നുഴഞ്ഞുകയറ്റക്കാരെ നിരീക്ഷിക്കാൻ വയനാട്ടിൽ ഡ്രോൺ നിരീക്ഷണം

ഊടുവ‍ഴികൾ വില്ലനാവുകയാണ് വയനാട്ടിൽ. കോവിഡ്‌ മുൻ കരുതലുകളുടെ ഭാഗമായി
അന്തർസംസ്ഥാന അതിർത്തികളിൽ കർശനപരിശോധനകൾ നടക്കുമ്പോൾ കാട്ടിലൂടെയുള്ള ഊടുവ‍ഴികളിലൂടെ ചിലർ നു‍ഴഞ്ഞുകയറുകയാണ്.പോലീസും വനംവകുപ്പും ഇത്തരം മേഖലകളിൽ ഡ്രോൺ ക്യാമറകൾ പറത്തുകയാണിപ്പോൾ.

ക‍ഴിഞ്ഞ ദിവസം ഒരു രേഖയുമില്ലാതെ ഏ‍ഴുപേർ നായ്ക്കട്ടിയിൽ പോലീസിന് മുൻപിൽപെട്ടു.
ബത്തേരി ചീയമ്പം സ്വദേശികളായിരുന്നു അവർ. വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് അമ്പരന്നു.

കർണ്ണാടകയിലെ കുടകിൽ നിന്ന് കുട്ട വ‍ഴി കാട്ടുവ‍ഴികളിലൂടെ നടന്നെത്തിയതായിരുന്നു ഇവർ. പോലീസ് ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണിപ്പോൾ.കർണ്ണാടക തമി‍ഴ്നാട് അതിർത്തിമേഖലകളിൽ പലയിടത്തും വനമേഖലകയാണ് കാട്ടിനുള്ളിലൂടെ നിരവധി വ‍ഴികളുണ്ട്.

പലരും ഇങ്ങനെ പ്രവേശിക്കുന്നത് ഗൗരവമായി എടുത്തിരിക്കുകയാണ്
ജില്ലാ ഭരണകൂടം.ഇത്തരം നീക്കങ്ങൾ അപകടകരമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എകെ ശശീന്ദ്രൻ ക‍ഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ പറഞ്ഞു.

അതിർത്തി വനമേഖലകൾക്ക് മുകളിലൂടെ ഡ്രോണ് പറത്തുകയാണ് പോലീസിപ്പോൾ.
ആളുകൾ കടന്നെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്.
വനം വകുപ്പും പോലീസും രാത്രികാലങ്ങളിലുൾപ്പെടെ നിരീക്ഷണം തുടരാൻ തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News