സംസ്ഥാനത്തെ അതിഥി തെ‍ാഴിലാളികള്‍ക്ക് അവശ്യ സാധനങ്ങ‍ള്‍ ലഭ്യമാക്കുന്നുണ്ട്: പ്രണബ് ജ്യോതിലാല്‍

സംസ്ഥാനത്തെ അതിഥി തെ‍ാഴിലാളികള്‍ക്ക് അവശ്യ സാധനങ്ങ‍ള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിലാല്‍. സംസ്ഥാനത്താകെ വിവിധ ലേബര്‍ ക്യാമ്പുകളിലായി മുന്നുലക്ഷത്തി മുപ്പത്തിലധകം അതിഥി തൊ‍ഴിലാളികള്‍ താമസിക്കുന്നുണ്ടെന്നു അദ്ദേഹം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

നിലവില്‍ സംസ്ഥാനത്താകെ പത്തൊന്‍പതിനായിരത്തി ഒരുന്നൂറ്റി ഏ‍ഴ് ലേബര്‍ ക്യാമ്പുകളാണുള്ളത്. ഇതിലാകെ മൂന്നുലക്ഷത്തി മുപ്പത്തിയൊന്‍പതിനായിരത്തി ഒരുന്നൂറ്റി മുപ്പത്തിരണ്ട് അതിഥി തൊ‍ഴിലാളികളാണ് താമസിക്കുന്നത്.

സംസ്ഥാനത്തെ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍മാര്‍ ഈ ക്യാമ്പുകളുമായി നിരന്തര ബന്ധം പുലര്‍ത്തുന്നുണ്ട്. സംസ്ഥാനത്തെ അതിഥി തൊ‍ഴിലാളികളുടെ ലേബര്‍ ക്യാമ്പില്‍ അവശ്യത്തിനു വെള്ളവും മറ്റ് ഭക്ഷണ സാധനങ്ങളുമുണ്ടെന്ന അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തി.

ജില്ലാ ഭരണകൂടം മുഖേന ഏര്‍പ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചണ്‍ വക ഭക്ഷണവും വിതരണം ചെയ്തിട്ടുണ്ട്. സന്ദര്‍ശിച്ച ക്യാമ്പുകളില്‍ തൊഴിലാളികള്‍ക്ക് ആര്‍ക്കും തന്നെ മാനസിക പിരിമുറുക്കമോ വ്യാകുലതയോ ഉളളതായി കാണാന്‍ കഴിഞ്ഞില്ല.

അത്തരം പരാതികളൊന്നും തന്നെ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ പാലിക്കേണ്ടതായ ആരോഗ്യസുരക്ഷാ/വ്യക്തിശുചിത്വ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥ സംഘം നല്‍കുകയും അവര്‍ അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News