കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തിന്റെ പുതിയ മുന്നേറ്റം

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ കുറവ് കോവിഡ് രോഗികൾ ചികിത്സയിലുള്ളത് കേരളത്തിൽ.

ഏറ്റവും പിന്നിലായി പതിനഞ്ചാമതാണ് കേരളത്തിന്റെ സ്ഥാനം. രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ എൺപത്‌ ശതമാനത്തിലേറെ ആളുകൾ ഇപ്പോഴും ചികിത്സയിൽ തുടരുമ്പോൾ കേരളത്തിൽ കോവിഡ് ബാധിതരായ 35% പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ആദ്യ 15 സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് രോഗികൾ ചികിത്സയിലുള്ള സംസ്ഥാനമായിരിക്കുകയാണ് കേരളം.

കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനമെന്ന അവസ്ഥയിൽ നിന്നാണ് കുറവ് രോഗികൾ ചികിത്സയിലുള്ള നാടെന്ന നിലയിലേക്ക് കേരളം മാറിയത്.

കേരളവും കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിനേയും ദില്ലിയെയും കൂടാതെ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, രാജസ്ഥാൻ, തമിഴ്നാട്, പശ്ചിമ ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, ഹരിയാന,ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് റിപ്പോർട്ട് ചെയ്തത്.

200 മുതൽ 3000വരെ കേസുകളാണ് ഈ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തത്. 138 പേർ മാത്രമാണ് കേരളത്തിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 35ശതമാനം രോഗികൾ മാത്രം ഇപ്പോൾ ചികിത്സയിൽ തുടരുന്നു.

രാജ്യത്തെ ആകെ കോവിഡ് കേസുകളിലെ 84 ശതമാനം പേർ രോഗികളായി തുടരുമ്പോഴാണ് ഇത്. പഞ്ചാബിലാണ് കേരളം കഴിഞ്ഞാൽ കുറവ് രോഗികൾ ചികിൽസയിലുള്ളത്. ഒടുവിലെ കണക്ക് പ്രകാരം 146 പേരാണ് ചികിൽസയിലുള്ളത്.

പക്ഷെ ആകെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 78 ശതമാനം വരുമിത്. പതിമൂന്നാമതുള്ള ഹരിയാനയുടെ കാര്യവും സമാനമാണ്. 159 രോഗികളാണ് ഇപ്പോൾ ചികിൽസയിലുള്ളതെങ്കിലും ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 77 ശതമാനവും ചികിത്സയിലാണ്.

ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ രോഗമുക്തി നിരക്ക് കുറവായതിനാൽ തന്നെ ചികിൽസയിലുള്ള രോഗികളുടെ എണ്ണവും കൂടുതലായി തുടരുന്നു. 3000ത്തോളം പേരാണ് ചികിൽസയിലുള്ളത്.

ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളതിൽ രണ്ടാം സ്ഥാനം ദില്ലിക്കാണ്. 1500ലേറെ പേർ ഇപ്പോഴും ചികിൽസയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News