കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തെ അഭിന്ദിച്ച് ഇര്‍ഫാന്‍ പഠാന്‍

കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ ട്വീറ്റ്.

കൊറോണയ്‌ക്കെതിരെ കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാണെന്നാണ് വാര്‍ത്തകള്‍ തെളിയിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു പോസിറ്റീവ് കേസ് മാത്രമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തിന്റെ കൊറോണ പ്രതിരോധം ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണ് ഇതെന്നും രാജ്യത്ത് എറ്റവും കൂടുതല്‍ കൊറോണ ടെസ്റ്റുകല്‍ നടത്തിയ സംസ്ഥാനവും കേരളമാണെന്നും ഇര്‍ഫാന്‍ പഠാന്‍ ട്വീറ്റില്‍ പറയുന്നുണ്ട്.

നേരത്തെ ലോക്ക്ഡൗണ്‍ കാരണം ദുരിതത്തിലായ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ പഠാന്‍ സഹോദരങ്ങല്‍ നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here